Kerala

ബിജുമേനോന്‍ അറബിയായെത്തുന്നു

നായകന്‍, വില്ലന്‍, കോമേഡിയന്‍ എന്നിങ്ങനെ ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കാന്‍ ബിജു മേനോന് കഴിയും. അടുത്തിടെ ബിജു മേനോന്‍ ചെയ്ത കോമേഡിയന്‍ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കാര്യമായിത്തന്നെ ഇഷ്ടപ്പെട്ടു. ഒടുവില്‍ അഭിനയിച്ചത് സച്ചി സംവിധാനം ചെയ്ത “അനാര്‍ക്കലി” എന്ന ചിത്രത്തിലാണ്. സക്കറിയ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന “അനുരാഗ കരിക്കിന്‍വെള്ളം” എന്ന ചിത്രത്തില്‍ ഒരു മുഖ്യമായ വേഷം കൈകാര്യം ചെയ്യുന്നത് ബിജു മേനോനാണ്. ആസിഫ് അലിയുടെ അച്ഛന്‍റെ വേഷമാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രോജക്ട് കൂടി താരം ഏറ്റെടുത്ത് കഴിഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന. അതും ഒരു അറബിയുടെ വേഷത്തില്‍. ഇതുവരെ മോഹന്‍ലാല്‍, ശ്രീനിവാസന്‍‍, ജയറാം എന്നിവരാണ് അറബി വേഷങ്ങളില്‍ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ ബിജു മേനോനും അറബിയായി എത്തുന്നു. ബിജു മേനോനൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രാധാന വേഷം ചെയ്യുന്നുണ്ട്. ബിജു മേനോനും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സിന്‍റെ തിരക്കഥ ഒരുക്കിയ രാജേഷാണ് പുതിയ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കുന്നത്. ഫെബ്രുവരിയില്‍ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും.

shortlink

Post Your Comments


Back to top button