India

ടാന്‍സാനിയന്‍ യുവതിയെ ആക്രമിച്ച സംഭവം വ്യാജം; കര്‍ണ്ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു:ടാന്‍സാനിയന്‍ സ്വദേശിയായ 21കാരിയെ ജനക്കൂട്ടം മര്‍ദിച്ച് അര്‍ദ്ധനഗ്നയാക്കി തെരുവിലൂടെ നടത്തിയ സംഭവം വ്യാജമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. പ്രാഥമിക അന്വേഷണത്തില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ നഗ്നയാക്കുകയോ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കെതിരെയുള്ളത് വംശീയ ആക്രമണമായിരുന്നില്ല. നേരത്തേ നടന്ന അപകടത്തെ തുടര്‍ന്ന് സംഭവിച്ചതാണിത്. സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ 12,000ത്തോളം വിദേശ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അവരുടെ സുരക്ഷ തങ്ങളുടെ കടമയാണ്. അതിനാല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button