ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഷൂസ് വാങ്ങാന്‍ വ്യവസായി സമ്മാനമായി നല്‍കിയത് 364 രൂപ. വിശാഖപട്ടണത്തെ സുമിത് അഗര്‍വാള്‍ എന്ന വ്യവസായിയാണ് മുഖ്യമന്ത്രിക്ക് പണം അയച്ചത്. റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സേ ഒലാന്ദിന് രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നില്‍ പങ്കടുക്കവെ കെജ്‌രിവാള്‍ ധരിച്ച ചെരുപ്പാണ് അഗര്‍വാളിനെ വ്യസനിപ്പിച്ചത്.
എല്ലാവരും വിലകൂടിയ ഷൂസ് ധരിച്ച് പങ്കെടുത്ത ചടങ്ങില്‍ തീര്‍ത്തും സാധാരണമായ ചെരിപ്പാണ് കെജ്‌രിവാള്‍ ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ കാണാനിടയായ അഗര്‍വാള്‍ കെജ്‌രിവളിനായി പണം സമാഹരിക്കുകയായിരുന്നു. സ്വന്തം കയ്യില്‍ നിന്ന് 49 രൂപയെടുത്ത അഗര്‍വാള്‍ സുഹൃത്തുക്കളില്‍ നിന്നും ബാക്കി പണം വാങ്ങിയ ശേഷം 364 രൂപ കെജ്‌രിവാളിന് ഡ്രാഫ്റ്റായി അയച്ചു കൊടുക്കുകയായിരുന്നു.
കൂടാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ച് കെജ്‌രിവാളിനെ ഓര്‍മ്മിപ്പിക്കുന്ന കത്തും ഇതിന്റെ കൂടെ അയച്ചു. രാംലീല മൈതാനിയിലോ ജന്തര്‍മന്ദിറിലോ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനല്ല കെജ്‌രിവാള്‍ എത്തിയത്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം ഇഷ്ടത്തേക്കാള്‍ ആ ചടങ്ങിന് അനുയോജ്യമായ വിധത്തില്‍ വസ്ത്രം ധരിക്കണമെന്നും അഗര്‍വാള്‍ ഓര്‍മ്മിപ്പിച്ചു.
Post Your Comments