ന്യൂഡല്‍ഹി : കുട്ടിക്കാലത്ത് തന്നെ പ്രായമാകുന്ന രോഗവുമായി സഹോദരങ്ങള്‍. കേശവ് കുമാര്‍, അഞ്ജലി കുമാരി എന്നീ സഹോദരങ്ങള്‍ക്കാണ് ചെറുപ്പത്തില്‍ തന്നെ വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയുള്ളത്. അഞ്ജലിക്ക് ഏഴു വയസ്സും കേശവിന് 18 മാസവും മാത്രമേ പ്രായമായിട്ടുള്ളു. പക്ഷേ ഇരുവരുടെയും ശരീരപ്രകൃതി വൃദ്ധരുടേതിനോട് സമാനമാണ്.
കുട്ടികളുടെ തൊലികള്‍ ചുക്കിചുളിയുകയും ശരീര ഭാഗങ്ങള്‍ക്ക് വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സ്‌കൂളില്‍ അഞ്ജലിയ്ക്ക് പലപ്പോഴും കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നുണ്ട്.
കുട്ടികളുടെ ഈ അസുഖത്തില്‍ വളരെ സങ്കടത്തിലാണ് മാതാപിതാക്കളും. കുട്ടികളുടെ ചേച്ചിയായ ശില്‍പയുടെ ശരീരം സാധാരണ കുട്ടികളുടെതുപോലെ തന്നെയാണ്. അപൂര്‍വ്വ ജനിതക രോഗങ്ങളായ പ്രഗേറിയയുടെയും ക്യൂട്ടിക് ലാക്‌സയുടെയും ഇരകളാണ് ഈ കുട്ടികള്‍. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ല. ഈ രോഗം ബാധിച്ചവര്‍ 13 വയസ്സിനപ്പുറം ജീവിക്കാറില്ല.
Post Your Comments