Kerala

അമിത് ഷാ കേരളത്തിലെത്തി; ബി.ജെപി കോര്‍ കമ്മിറ്റി യോഗങ്ങള്‍ ഇന്ന്

കൊച്ചി: ബി.ജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. വരുന്ന കേരളാ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കോര്‍കമ്മിറ്റി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍ ഉമാകാന്തന്‍, എന്‍.എന്‍ ഗോപി മുതലായവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം ആലുവ പാലസിലേക്ക് പോയി. ഇന്ന് രാവിലെ എട്ടുമണി മുതലാണ് പാലസില്‍ യോഗം ചേരുക.

കോര്‍കമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം അമിത് ഷാ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ പൊതുസമ്മേളനമത്തില്‍ പങ്കെടുക്കും.

shortlink

Post Your Comments


Back to top button