പാറ്റ്ന:ബിഹാർ സർക്കാരിന്റെ പട്ടികജാതി പട്ടിക വർഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 60 ദളിത് വിദ്യാർഥികൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്.ബീഹാർ സർക്കാരിന്റെ പഠനസഹായ പദ്ധതിപ്രകാരം ഒഡിഷയിലെ രാജധാനി എന്‍ജിനീയറിംഗ് കോളേജിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇവർ. ഇവർക്ക് 2014 -ൽ പഴയ സർക്കാർ അനുവദിച്ചിരുന്ന ധനസഹായം ഇപ്പോഴത്തെ നിതിഷ് -ലാലു സർക്കാർ നിർത്തലാക്കിയത് കാരണം പഠനം വഴിമുട്ടിയതാണ് ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് വിദ്യാർഥികളെ നയിച്ചത്.
വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് വേണ്ടി പലതവണ കോളേജ് അധികൃതർ ബീഹാർ സർക്കാറിന് ഔദ്യോഗികമായി കത്തയചെങ്കിലും ഒരു പ്രതികരണവും ഇതുവരെ ഉണ്ടാകാതാതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്വന്തം നിലയിലും ശ്രമിച്ചിരുന്നു. പക്ഷെ ഒരു പ്രയോജനവും ഇല്ലാതിരുന്നതിനെ തുടർന്നാണ് വിദ്യാർഥികളുടെ ഈ തീരുമാനം.60 വിദ്യാർഥികളും രണ്ടാം വര്ഷ എന്‍ജിനീയറിംഗ് വിദ്യാർഥികളാണ് .
Post Your Comments