തിരുവനന്തപുരം : ആണ്‍വേഷത്തിലെത്തി ബൈക്ക് മോഷണം നടത്തിയിരുന്ന യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ മേഴ്‌സി ജോര്‍ജ്ജ് എന്ന യുവതിയെ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. ബോയ്കട്ട് ചെയ്ത് ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കണ്ണട കൂടി വെച്ച് ആണ്‍വേഷത്തില്‍ നടന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രമാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. റെയില്‍വേസ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പൂട്ടാത്ത ഇരുചക്രവാഹനങ്ങളാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. ഇവര്‍ കൂടുതലായും മോഷ്ടിക്കുന്നത് സ്‌കൂട്ടി, ഹോണ്ട ആക്റ്റീവ തുടങ്ങി സ്ത്രീകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ്. മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ഇരുചക്രവാഹനം മോഷ്ടിച്ച കേസിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് അറസ്റ്റു ചെയ്തു നടത്തിയ ചോദ്യം ചെയ്യലില്‍ ബൈക്ക് മോഷണം മാത്രമല്ല മറ്റ് പല തട്ടിപ്പുകളും മെര്‍ലിന്‍ നടത്തിയിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. വാഹന മോഷണത്തൊടൊപ്പം ആള്‍മാറാട്ടവും നടത്തി ഇവര്‍ നിരവധിയാളുകളെ കബളിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞു കൊണ്ടും, മിലിട്ടറില്‍ ചേര്‍ക്കാമെന്ന വാഗ്ദാനം നല്‍കിയും നിരവധിയാളുകളെ ഇവര്‍ ഇതിനകം ചതിച്ചിട്ടുണ്ട്. വ്യാജരേഖകള്‍ ചമച്ച് ആള്‍മാറാട്ടം നടത്തിയതിന്റെ പേരില്‍ തൃശ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. അന്വേഷണത്തെത്തുര്‍ന്ന് പാലക്കാടു നിന്നും ഇവര്‍ മോഷ്ടിച്ച ഒരു സ്‌കൂട്ടര്‍ എറണാകുളം റെയില്‍വേ പാര്‍ക്കിങ് സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments