ദുബായ്: 2018-ഓടെ 18 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ യുഎഇ പദ്ധതിയിടുന്നു.വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപഗ്രഹം വിക്ഷേപിക്കുന്ന ആദ്യ രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. ദ ഫ്യൂച്ചര്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസ് അഥവാ ഫറാസ് ആണ് ഇക്കാര്യം വിശദമാക്കിയത്.
2018 ഓടെ 18 ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കുക എന്ന ലക്ഷ്യത്തില്‍ യുഎഇ 2011-ല്‍ അല്‍ യാഹ് എന്ന ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ബഹിരാകാശ സാങ്കേതിക രംഗത്ത് 20 ബില്ല്യണ്‍ ദിര്‍ഹമാണ് യുഎഇ ഇതിനോടകം ചെലവിട്ടു കഴിഞ്ഞിരിക്കുന്നത്. ദുബായ് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ സ്ഥാപിച്ചിരുന്നു.
ആളില്ലാ പേടകം ചൊവ്വയിലേക്കയയ്ക്കാനുള്ള ശ്രമവുമായി യുഎഇ സ്‌പേസ് ഏജന്‍സിയും രംഗത്തുണ്ട്. 2021 ഓടെ ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് യുഎഇ സ്വദേശികള്‍ നയിക്കുന്ന സംഘം. ഏതായാലും ബഹിരാകാശ ഗവേഷണരംഗത്ത് വന്‍ കുതിച്ച് ചാട്ടമാണ് യുഎഇ ലക്ഷ്യമിടുന്നത്.
Post Your Comments