മൊഗാദിഷു: വിമാനത്തിന്റെ ചിറകില്‍ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രാവിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. 60 യാത്രക്കാരുമായി ജിബൗട്ടിയിലേയ്ക്ക് പോകുകയായിരുന്ന സൊമാലിയന്‍ ദാല്ലോ എയര്‍ലൈന്‍സ് വിമാനമാണ് തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.വിമാനത്തിന്റെ ബോഡിയില്‍ ചിറകിനോട് ചേര്‍ന്ന് വലിയ ദ്വാരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം. വിമാനത്തിനുള്ളില്‍ തീ കണ്ടതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ വിമാനത്തില്‍ എങ്ങിനെയാണ് ദ്വാരം വീണതെന്ന് അറിവായിട്ടില്ല.
Post Your Comments