ജറുസലേം: അമേരിക്കയെ നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ഒസാമ ബിന്‍ലാദന് പ്രേരണയായത് 1999ലെ ഈജിപ്റ്റ് എയര്‍ വിമാനാപകടമാണെന്ന് റിപ്പോര്‍ട്ട്. 99-ല്‍ ഈജിപ്ഷ്യന്‍ പൈലറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വിമാനമിറക്കി 217 യാത്രക്കാരെ കൊലപ്പെടുത്തിയതാണ് ബിന്‍ലാദന് പ്രചോദനമായത്.
അല്‍ഖൈദയുടെ വാരികയായ അല്‍ മഷ്‌റാഖില്‍ വന്ന ലേഖനമാണ് റിപ്പോര്‍ട്ടിനാധാരം. പൈലറ്റ് എന്തിനാണ് വിമാനം സമുദ്രത്തിലേക്ക് ഇടിച്ചിറക്കിയതെന്ന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ഭീകരസംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതിനെക്കുറിച്ചും തെളിവ് ലഭിച്ചിട്ടില്ല. വിമാനക്കമ്പനി തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരായ വൈരാഗ്യം മൂലമാവാം ഈ സംഭവമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഈ സംഭവം അറിഞ്ഞപ്പോള്‍ എന്തുകൊണ്ട് പൈലറ്റ് വിമാനം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചിറക്കിയില്ല എന്ന് ലാദന്‍ ചോദിച്ചതായി വാരിക എഴുതിയിട്ടുണ്ട്.
എന്നാല്‍ പിന്നീട് ലാദന്‍ ഇതില്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല. പിന്നീട് സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിന്റെ സൂത്രധാരനായ ഖാലിദ് ഷേഖ് മുഹമ്മദ് ഈ ആക്രമണ പദ്ധതി ലാദന് മുന്നില്‍ വെക്കുകയായിരുന്നുവെന്നും ബിന്‍ ലാദന്‍ ആക്രമണത്തിന് അനുമതി നല്‍കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments