തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കെ.കരുണാകരനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള എന്റെ ഏതെങ്കിലും സ്റ്റേറ്റ്‌മെന്റ് നിങ്ങള്‍ക്കാര്‍ക്കെങ്കിലും (വാര്‍ത്താലേഖകര്‍ക്ക്) കാണിച്ചുതരാനാകുമോ? ഐ.എസ്.ആര്‍.ഒ ചാരക്കേസും കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയും തമ്മില്‍ ഒരു ബന്ധവുമില്ല’. ചാരക്കേസില്‍ ഖജനാവിന് നഷ്ടമില്ലാതിരുന്നിട്ടും കരുണാകരന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയില്ലേ എന്നായിരുന്നു വാര്‍ത്താലേഖകരുടെ ചോദ്യം. അന്നത്തെ രാഷ്ട്രീയസാഹചര്യം ഇതൊന്നുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഉണ്ടായത്. ഡോ.എം.എ. കുട്ടപ്പനോട് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നല്‍കാന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഹൈക്കമാന്‍ഡില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം വന്നു. അതിന്റെ പേരില്‍ താന്‍ ധനമന്ത്രിസ്ഥാനം രാജിവച്ചു മുഖ്യമന്ത്രി പറഞ്ഞു. പ്രതിച്ഛായ പ്രശ്‌നം ഉയര്‍ത്തി കരുണാകരന്റെ രാജി ആവശ്യപ്പെട്ട് താങ്കള്‍ സ്വകാര്യചാനലിന് അന്ന് അഭിമുഖം നല്‍കിയില്ലേ എന്ന ചോദ്യത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
Post Your Comments