Gulf

നഗ്നചിത്രങ്ങള്‍ അയച്ച് പ്രലോഭിപ്പിച്ചു: ദുബായില്‍ യുവതിക്കും യുവാവിനുമെതിരെ കേസ്

ദുബായ്: വഴിയില്‍ പരിചയപ്പെട്ട പ്രവാസി യുവാവിന് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് യുവതി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതായി കേസ്. 29 കാരിയായ എമിറേറ്റി യുവതിയും 28 കാരനായ കൊമോറസ് ദ്വീപ് നിവാസിയുമാണ് കേസില്‍പ്പെട്ടത്. ഇരുവരും അവിവാഹിതരായിരിക്കേ രഹസ്യബന്ധം പുലര്‍ത്തിയതിനും കേസെടുത്തിട്ടുണ്ട്.

ദുബായില്‍ നടന്ന സംഭവത്തില്‍ മക്കളെ സ്‌കൂളിലാക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതി കീക്ക് എന്ന സോഷ്യല്‍ മീഡിയ ആപ് വഴി യുവാവിന് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ബന്ധം വളര്‍ന്നതോടെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് യുവതി വഴങ്ങാതിരുന്നതോടെ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ യുവതി തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.

താന്‍ നിരപരാധിയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നുമാണ് യുവതിയുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ യുവാവ് ഹാജരാക്കിതോടെ യുവതിയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഈ മാസം അവസാനം ഇരുവര്‍ക്കും എതിരെയുള്ള കുറ്റങ്ങളില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button