ശ്രീനഗര്‍: സിയാച്ചിനിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ 10 സൈനികരെ കാണാതായി. പത്തൊമ്പതിനായിരം അടി ഉയരത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞുവീഴ്ചയില്‍പ്പെട്ടത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. സൈന്യത്തിന്റേയും വ്യോമസേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേണല്‍ എസ്.ഡി ഗോസ്വാമി അറിയിച്ചു. തണുപ്പ് കാലത്ത് മൈനസ് 60 ഡിഗ്രിയിലേക്ക് താഴുന്ന താപനിലയുള്ള ഈ മേഖലയില്‍ ഹിമപാതം സാധാരണമാണ്.
1984-ന് ശേഷം ഇതുവരെ എണ്ണായിരത്തോളം സൈനികരാണ് പല കാരണങ്ങളാല്‍ സിയാച്ചിന്‍ ഗ്ലേസിയറില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
Post Your Comments