East Coast Special

ജീവിതത്തിൽ ഉന്നത വിജയങ്ങള്‍ നേടിയെടുക്കണോ? എങ്കിൽ അതിനു നിങ്ങളെ പ്രാപ്തരാക്കാൻ 21 ദിവസം അതിനായി മാറ്റിവെക്കൂ..

നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല.

ആദ്യം തന്നെ ഇതിനു വേണ്ടത് ഒരു ലക്ഷ്യമാണ്‌. തനിക്കു എന്താണ് ജീവിതത്തിൽ നേടേണ്ടത് എന്നൊരു ലക്‌ഷ്യം ഉണ്ടാവണം.എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും നർത്തകനാകാൻ ആഗ്രഹിക്കുന്നവർക്ക് എഴുത്തുകാരനാകാനൊ കഴിയുകയില്ല.ഓരോരുത്തര്ക്കും തനതായ ഒരു വാസന ഉണ്ടായിരിക്കും, അതിനെ കണ്ടു പിടിച്ചു അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യണം.അങ്ങനെ പ്രധാനപ്പെ ട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.

അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.ബലഹീനതകള്‍ അവഗണിക്കരുത്.ബലഹീന വശങ്ങള്‍ ശക്തിപ്പെടുത്തുക.
ഇനിയാണ് 21 ദിവസത്തെ പരിശീലനം ആരംഭിക്കുന്നത്. ഈ 21 ദിവസത്തിന്റെ രഹസ്യം എന്തെന്നോ,ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള്‍ മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് എഴുതുകാരാൻ ആകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ ‘എന്തു വന്നാലും’ അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക.എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല.

ആദ്യത്തെ 21 ദിവസങ്ങള്‍ക്ക് ശേഷം എഴുത്തിനോട് കൂടെ മറ്റെന്തെങ്കിലും കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ദ്ധിപ്പിക്കുക എന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക.അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും!വിജയം കൈപ്പിടിയിൽ..

അവലംബം: ഗുരുവചനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button