തിരുവനന്തപുരം: സാമ്പത്തികവര്‍ഷം തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവിട്ടത് പദ്ധതി തുകയുടെ 40 ശതമാനം മാത്രം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിവാദങ്ങളെത്തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയാണ് ഇതിന് കാരണം.
ഡിസംബര്‍ 31 വരെ 60 ശതമാനം പദ്ധതി തുക ചെലവഴിക്കേണ്ട സ്ഥാനത്താണ് സര്‍ക്കാരിന് ഈ പാളിച്ച പറ്റിയിരിക്കുന്നത്.കേന്ദ്ര വിഹിതം ഉള്‍പ്പെടെ ചേര്‍ത്ത് 38 ശതമാനം തുക മാത്രമാണ് സര്‍ക്കാര്‍ ചെലവിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവസ്ഥ ഇതിലും ദയനീയമാണ്. ജനുവരി 31ലെ കണക്കനുസരിച്ച് 30 ശതമാനത്തിനടുത്ത് മാത്രമേ ചെലവിട്ടിട്ടുള്ളൂ. തെരഞ്ഞെടുപ്പും പുതിയ ഭരണസമിതികളുടെ വരവുമാണ് ഇതിന് കാരണം.
അടുത്ത മാസം ആദ്യത്തോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതും ശമ്പള പരിഷ്‌ക്കരണ ബാധ്യത ഏറ്റെടുക്കേണ്ടതിനാല്‍ വേണ്ടി വരുന്ന ധന പ്രതിസന്ധിയും കണക്കിലെടുത്താല്‍ പദ്ധതിച്ചെലവ് 70 ശതമാനത്തിലെത്തിയാല്‍ ഭാഗ്യമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
Post Your Comments