കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. പോങ്ങനാട് സ്വദേശിയായ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാഫിയെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍ സഹിതം ബന്ധുക്കള്‍ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments