ന്യൂഡെൽഹി: മാരുതി അവതരിപ്പിക്കുന്ന എസ്.യു.വിയായ വിറ്റാര ബ്രെസ്സയുടെ വരവോടെ ഓട്ടോ എക്‌സ്‌പോയ്ക്ക് കേളികൊട്ടുയർന്നു. വെള്ളിയാഴ്ച തുടക്കം കുറിയ്ക്കുന്ന എക്‌സ്‌പോയുടെ ഔപചാരികമായ ഉദ്ഘാടനത്തിന് രണ്ട് നാള്‍ മുമ്പാണ് ബ്രെസ്സയെ മാരുതി വേദിയിൽ അവതരിപ്പിച്ചത്. മഹീന്ദ്രയുടെ ടി.യു.വി 300, ഫോർഡ് എക്കോസ്‌പോര്‍ട്ട് എന്നിവയോട് കൊമ്പ്‌കോര്‍ക്കാനാണ് ബ്രെസ്സ എത്തുന്നത്.അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും കണ്ടറിഞ്ഞാണ് ബ്രെസ്സ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സുസുക്കി മോട്ടോര്‍ കോർപ്പറേഷൻ പ്രസിഡന്റ് തൊഷിരോ സുസുക്കി പറഞ്ഞു. ഡീസലിൽ ഓടുന്ന ബ്രെസ്സയ്ക്ക് ആഗോള നിലവാരമുള്ള പ്ലാറ്റ്‌ഫോമിൽ പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച എസ്.യു.വി എന്ന സവിശേഷതയുണ്ട്. 860 രോടി രൂപയാണ് ഈ വാഹനം വികസിപ്പിച്ചെടുക്കാന്‍ മാരുതി സുസുക്കി ചെലവിട്ടത്. നാല് വേരിയന്ഡറുകളിലാണ് ബ്രെസ്സ ലഭ്യമാകുക.1.3 ലിറ്റർ ഡീസൽ എഞ്ചിനാണ് ബ്രെസ്സയില്‍ ഉപയോഗിക്കുന്നത്. ഈ വർഷം അവസാനം തന്നെ പെട്രോൾ എഞ്ചിനും ഇറക്കാനുള്ള പദ്ധതിയിലാണ് കമ്പനി.
Post Your Comments