കുമാരനല്ലൂർ മധു
വിശ്വാസങ്ങൾ പലതും നമുക്ക് അന്ധമാണ്. ഒരു പൂച്ച കുറുകെ ചാടിയാലും ഒരു വഴിക്കിരങ്ങുംപോൾ പിന്നിൽ നിന്ന് വിളി കേട്ടാലും ഒക്കെ നാം അതെ വിശ്വാസങ്ങളുടെ ഇരകൾ ആയി മാറുന്നു. ഇത്തരത്തിൽ പുറപ്പെടാൻ ഇറങ്ങി അശുഭ സൂചനകൾ കൊണ്ട് യാത്രകൾ മാറ്റി വച്ചവർ വരെ ഇവിടെയുണ്ട്. ചില വിശ്വാസങ്ങൾക്ക് അത്രയധികമുണ്ട് ശക്തി. പണ്ട് പറഞ്ഞു കേട്ട ഇന്ന് വരെ എത്തിയതാണ് ഇത്തരങ്ങൾ ശുഭവും അശുഭവുമായ ഫലങ്ങൾ കൂടുതലും. നിഴൽ വരെ നോക്കി സമയവും നേരവും അറിഞ്ഞിരുന്ന കാരണവന്മാരെ ഓർക്കുമ്പോൾ അപ്പോൾ ഇത്തരം സൂച്ചനകളിലും എന്തെങ്കിലും ഒക്കെ കാണില്ലേ എന്ന സംശയം ബലപ്പെടുന്നു. പണ്ട് കറുത്ത പൂച്ച കുറുകെ ചാടിയാൽ അപകടം എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴും ആ ചൊല്ല് പിന്തുടരപ്പെടുന്നും ഉണ്ട്. എന്നാൽ കറുത്ത പൂച്ച ഇറങ്ങുന്ന വഴിയിൽ കണ്ടാൽ പോകുന്ന കാര്യം നന്നായി നടക്കും എന്ന് വിശ്വസിക്കുന്ന രാജ്യവും ഉണ്ട്. അപ്പോൾ എന്താണ് വിശ്വാസങ്ങൾ? രാജ്യങ്ങൾ മാറുമ്പോൾ വിശ്വാസങ്ങളിൽ മാറ്റം ഉണ്ടാകാമോ?
ഗൌളി ചിലച്ചാൽ , പല്ലി ദേഹത്തു വീണാൽ , ഉപ്പൻ നടക്കുന്നതു കണ്ടാൽ എന്നിങ്ങനെ തുടങ്ങി എവിടെയ്ക്കെങ്കിലും യാത്ര പുറപ്പെടുമ്പോൾ ആദ്യം കാണുന്ന വസ്തു അല്ലെങ്കിൽ ജീവിയെ ആസ്പദമാക്കി യാത്ര ഫലവത്താകുമോ എന്ന തരത്തിലാണ് നമ്മുടെ ലക്ഷണ ശാസ്ത്രം ചിന്തിക്കുന്നതു. ഇതു വിധത്തിലാണ് ഇത്തരം ശാസ്ത്രങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്? പലപ്പോഴും ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ കാര്യങ്ങളെയും ക്രോഡീകരിച്ചു അവയ്ക്ക് സംഭവിയ്ക്കാവുന്ന നല്ലതും ചീത്തയുമായ വശങ്ങളെ നോക്കിയാണ് ലക്ഷണ ശാസ്ത്രങ്ങൾ ചമയ്ക്കപ്പെട്ടത്.
മനുഷ്യർക്ക് പൊതുവെ ഏറ്റവുമധികം ഭയം ഉള്ള ഒന്ന് മരണ ഭയം തന്നെയാണ്. ചിന്തിച്ചു നോക്കിയാൽ മിക്ക ലക്ഷണ ശാസ്ത്രങ്ങളുടെയും ഫലം മരണമാണ്. അതിനാൽ തന്നെ അതിൽ നിന്നൊക്കെ മാറി നില്ക്കാൻ മനുഷ്യര് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. പ്രധാനമായും ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ അല്ലെങ്കിൽ യാത്ര തുടങ്ങുമ്പോൾ ഒക്കെയും ഈ ലക്ഷണ ശാസ്ത്രം നാം ഉറപ്പായും നോക്കുന്നു. നല്ല കാര്യങ്ങൾ ചെയ്യാൻ സന്തോഷം മനസ്സില് ആവശ്യമാണല്ലോ, അതുകൊണ്ടായിരിക്കണം നല്ല ശകുനങ്ങൾക്ക് പുറകിൽ മനുഷ്യൻ അലയുന്നത്. എന്നാൽ ശകുനങ്ങളിൽ എങ്ങനെ നല്ലതും ചീത്തയും വേർതിരിക്കപ്പെട്ടു? ആവർത്തിച്ചു പലർക്ക് അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരുപക്ഷെ യാദൃശ്ചികമായി സംഭാവിക്കപ്പെട്ടത് ആയിരുന്നുവെങ്കിലും അവ പല വായ് മറിയുമ്പോൾ അടിയുറയ്ക്കുന്ന വിശ്വാസങ്ങൾ ആകുന്നു. പിന്നീടവ പാലിയ്ക്കപ്പെടുന്ന ആചാരങ്ങൾ ആകുന്നു.
വിശ്വാസങ്ങളുടെ കാര്യങ്ങളിൽ ഇങ്ങനെയാണ് സംഭവിക്കപ്പെടുന്നത്. ആവർത്തനങ്ങളാണ് നാം അനുവർത്തിച്ചു പോരുന്ന ലക്ഷണങ്ങൾ. എന്നാൽ അതിലൊക്കെ എത്ര മാത്രം സത്യമുണ്ട്, നുണയാണോ? എന്ന കാര്യങ്ങളിൽ ഒന്നിലും ആർക്കും ഉറപ്പു പറയാൻ ആകില്ല. പണ്ട് മനുഷ്യരെ നന്മയുടെ വഴിയില, പ്രകൃതിയുടെ വഴിയിൽ നടത്താനുള്ള കാരണവന്മാരുടെ തീരുമാനങ്ങളുടെ ആകെ തുകയാകാനാണ് സാധ്യത എന്നത് മാത്രമേ ഉറപ്പിക്കാനുള്ളൂ. അതിനാൽ നന്മയുടെ ചില ലക്ഷണങ്ങൾ നമുക്ക് അംഗീകരിക്കാം. പ്രകൃതിയ്ക്ക് അനുസരിച്ച് ജീവിയ്ക്കാം. എന്നാൽ അന്ധമായ വിശ്വാസങ്ങളെ കണ്ണടച്ച് പടിക്ക് പുറത്താക്കാം.
Post Your Comments