കോഴിക്കോട്: ആയുര്‍ വേദത്തിന്റെ പ്രചാരവും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആയുര്‍വ്വേദത്തിന്റെ യഥാര്‍ത്ഥശക്തി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട് അനുബന്ധിച്ചുളള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ചികില്‍സാ രംഗം വളരുമ്പോഴും ചികില്‍സയിലെ ഭീമമായ ചെലവ് അടക്കമുളള പ്രതിസന്ധി തരണം ചെയ്യാന്‍ പാരമ്പര്യ ചികില്‍സ മേഖലയെ ആശ്രയിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നത്തെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആയുര്‍വേദത്തിലുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ആയുര്‍വേദത്തിന്റെ യഥാര്‍ത്ഥ ശക്തി ഉപയോഗപ്പെടുത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആയുര്‍വേദത്തിനും മറ്റ് പാരമ്പര്യ ചികിത്സാരീതികള്‍ക്കും സര്‍ക്കാര്‍ എല്ലാ പ്രചാരവും നല്‍കും. ഇന്ത്യയ്ക്ക് ആയുര്‍വേദത്തിന്റെയും യോഗയുടേയും വലിയ പാരമ്പര്യവും ചരിത്രവുമുണ്ട്. മറ്റ് രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആയുര്‍വേദം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ചികിത്സാരീതികള്‍ക്ക് പ്രചാരം നല്‍കും.
യുവ സംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്ക് കടന്നുവരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ആയുര്‍വേദത്തിന്റെ ഹബ്ബാണ് കേരളമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിച്ചു.
Post Your Comments