India

മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശിക്കണം എന്നാ ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി

മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ടു ഒരു സംഘം മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം വരെ ഏറ്റു വാങ്ങുന്ന പള്ളികളിൽ ആൺ – പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നീതി ഉണ്ടാവണമെന്ന് ചൂണ്ടി കാട്ടിയാണ് ഇവർ ഹരജി സമർപ്പിച്ചത്. മാത്രമല്ല പ്രവാചകനായിരുന്നു മുഹമ്മദ്‌ നബി സ്ത്രീകളെ മുസ്ലീം ആരാധനാലയങ്ങളിൽ കയറ്റണം എന്ന് ആവശ്യപ്പെട്ടിരുന്ന വ്യക്തിയാണെന്നും അദ്ദേഹം അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിച്ച ആളാണെന്നും സ്ത്രീകൾ ചൂണ്ടി കാട്ടുന്നു.

പള്ളികളിൽ പ്രവേശിയ്ക്കാൻ നിയമപരമായി അവകാശ ലംഘനങ്ങൾ ഒന്നും തന്നെ പറയുന്നില്ലാ എങ്കിലും പ്രാദേശിക കമ്മിറ്റിയോ അംഗങ്ങളോ സ്ത്രീകളെ പള്ളികളിൽ കയറ്റാൻ അനുവദിക്കാറില്ല. എന്നാൽ മക്കയിലെ ഹറം പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ട്. പ്രാദേശിക ആരാധനാലയങ്ങളിലാണ് ഇത്തരം വിവേചനം നിലനിൽക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഭരണഘടനയുടെ 15ാം അനുച്ഛേദത്തില്‍ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ലിംഗവിവേചനം തടയുന്നുണ്ടെന്നു ഇവര കോടതിയെ ഓർമ്മിപ്പിച്ചു. എന്നാൽ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം തടയാരില്ലെന്നു ദൽഹിയിലെ ഇമാമായ മൗലാനാ അഹമ്മദ് ബുഖ്രി പറഞ്ഞു. പ്രാദേശിക സ്ഥലങ്ങളിൽ മാത്രമേ ഇപ്പോൾ വിവേചനം നില നില്ക്കുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button