Kerala

ആറ്റിങ്ങല്‍ കൊലപാതകം: ഭീതി രേഖപ്പെടുത്തി വി.ടി.ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം യുവാവിനെ പട്ടാപ്പകല്‍ നടന്ന ക്രൂരമായ കൊലപാതകം കടുത്ത ഭയമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലയാളിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അങ്ങേയറ്റം വേദനയും ഭീതിയും രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണിന് കണ്ണ്. പല്ലിന് പല്ല് എന്ന നിലയിലേക്ക് നമ്മുടെ നാടും മാറുകയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരാള്‍ക്കൂട്ടം ഇവിടെ രൂപപ്പെട്ട് വരുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന അക്രമികള്‍ മാത്രമല്ല, നിയമവാഴ്ചയിലൂടെയല്ല അതിന് പരിഹാരം കാണേണ്ടതെന്ന് ചിന്തിക്കുന്നവരും ആ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാണ്. സത്യമായിട്ടും പേടി തോന്നുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

 

തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത്‌ രണ്ട്‌ ചെറുപ്പക്കാരെ മറ്റ്‌ മൂന്നുനാല്‌ പേർ ചെന്ന് പട്ടാപ്പകൽ അതിക്രൂരമായി മർദ്ദിക്കുകയ…

Posted by VT Balram on Monday, February 1, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button