International

നീലച്ചിത്ര നിര്‍മ്മാണത്തിന് പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍

കാലിഫോര്‍ണിയ: നീലച്ചിത്ര നിര്‍മ്മാണത്തിന് മെക്സിക്കോയില്‍ നിന്ന് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ഥി അറസ്റ്റില്‍. ഓഹിയോ സ്റ്റേറ്റിലെ കൊളംബസിലെ പെന്തക്കോസ്ത് സെമിനാരിയിൽ വൈദിക പഠനവിദ്യാർത്ഥിയായ ജോയല്‍ എ റൈറ്റ് എന്ന 23 കാരനാണ് അറസ്റ്റിലായത്. സാന്‍ഡിയാഗോ എയർപോർട്ടിൽ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ വാങ്ങാനായി ടിജുവാനയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മൂന്ന് വയസ്സിന് താഴെയുള്ള പെൺകുഞ്ഞിനെ ദത്തെടുക്കണം എന്ന ആവശ്യവുമായി ജോയൽ ഓൺലൈൻ വഴി ഏജന്റിനെ സമീപിക്കുകയായിരുന്നു. ജോയലിനെക്കുറിച്ച് രഹസ്യമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി ടൂർ ഗൈഡ് എന്ന വ്യാജേന മറ്റൊരു വ്യക്തി ജോയലുമായി സംസാരിക്കുകയായിരുന്നു. കുട്ടിയെ ദത്തെടുത്ത് പോൺ ചിത്രം നിർമ്മിക്കുകയാണ് ജോയലിന്റെ ലക്ഷ്യമെന്ന് സംഭാഷണത്തിലൂടെ വ്യക്തമായി. സംഭവത്തെത്തുടര്‍ന്ന് ജോയലിനെ സെമിനാരിയിൽ നിന്നും പുറത്താക്കി. ഇയാള്‍ നേരത്തെയും കുട്ടികളെ ദത്തെടുക്കാന്‍ ശ്രമിച്ചിട്ടുള്ളതായി രേഖകള്‍ പറയുന്നു. 2014 മുതല്‍ ഫെഡറല്‍ ഏജന്‍സികള്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button