India

നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനത്തില്‍ തീരുമാനമായി

ന്യൂഡല്‍ഹി : നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനത്തില്‍ തീരുമാനമായി. നികുതി ഇല്ലാതെയുള്ള റബ്ബര്‍ ഇറക്കുമതിക്കുള്ള നിരോധനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനാണ് തത്വത്തില്‍ തീരുമാനമായത്. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

നികുതി ഇല്ലാതെ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍ സ്‌കീം പ്രകാരമുള്ള ഇറക്കുമതി മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.ഏപ്രില്‍ മുതല്‍ നിരോധനം നീക്കുന്നത് റബ്ബര്‍ വിലയിടിവ് കൂടുതല്‍ രൂക്ഷമാക്കുമെന്ന വാദം പരിഗണിച്ചാണ് ഒരു വര്‍ഷത്തെക്ക് കൂടി നിരോധനം തുടരാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ജോസ്.കെ.മാണി എംപിക്കാണ് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇറക്കുമതി നിരോധനം നീട്ടുന്ന കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയത്.

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാന്‍ വില സ്ഥിരതാ ഫണ്ടായി 500 കോടി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്.കെ.മാണി പറഞ്ഞു. കേരളത്തിലെ ആയിരക്കണക്കിന് ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഭ്യന്തരവിപണിയിലെ റബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button