തിരുവനന്തപുരം: കരമന ആറ്റില്‍ ചാടിയ യുവതിയെ പോലീസ് കൂടെ ചാടി രക്ഷിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നീറമണ്‍കര പാലത്തിന് സമീപത്തു നില്‍ക്കുകയായിരുന്ന യുവതി ആറ്റില്‍ ചാടുന്നതു കണ്ട കണ്‍ട്രോള്‍റൂം സിവില്‍ പൊലീസ് ഓഫീസര്‍ സജീഷ് ആറ്റില്‍ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടനില തരണം ചെയ്ത യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെ കാണ്‍മാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചിരുന്നു.
Post Your Comments