അഴിമതിക്കാരും പൊതു ജനങ്ങളുടെ കാര്യങ്ങൾക്ക് ഒപ്പം നിൽക്കാത്തവരുമായ ഉദ്യൊഗസ്ഥർക്കെതിരെ നിലപാട് കടുപ്പിച്ചു കേന്ദ്ര നേതൃത്വം . സർക്കാർ ഉദ്യൊഗസ്ഥരുടെ പ്രവൃത്തികൾ സൂക്ഷ്മമായി ശ്രദ്ധിച്ച് നടപടികൾ എടുക്കും എന്ന് മോദി സർക്കാർ അധികാരത്തിൽ കയറിയ സമയത്ത് തന്നെ ജനങ്ങൾക്ക് കൊടുത്ത ഉറപ്പായിരുന്നു. അതെ നിലപാടിൽ തന്നെയാണ് ഇപ്പോൾ അത്തരം ഉദ്യൊഗസ്ഥർക്കെതിരെ നടപടി എടുത്തതിലൂടെയും കേന്ദ്ര സർക്കാർ തെളിയിക്കുന്നത്. ഇത്തരം നടപടികളുടെ ഭാഗമായി 10 ഉന്നത ഉദ്യൊഗസ്ഥരെയാണ് വകുപ്പ് മാറ്റി സര്‍ക്കാര്‍ നിയമിച്ചത്. മാത്രമല്ല കഴിവുറ്റ ഭരണാധികാരികളെ വകുപ്പ് നോക്കാതെ വേണ്ട ഇടതു നിയമിച്ചിട്ടും ഉണ്ട്.
ടെലികോം സെക്രട്ടറി ആയിരുന്ന രാകേഷ് ഗാർഗ് ഇപ്പോൾ പിന്നോക്ക കാര്യ വകുപ്പ് അധ്യക്ഷനാണ്. പകരം ഗാർഗിനെക്കൾ രണ്ടു വര്‍ഷം ജൂനിയറായ ദീപക്കാന് സ്ഥാനമെൽക്കുന്നത്. പട്ടികജാതി ദേശീയ കമ്മീഷ സെക്രട്ടറി ആയിരുന്ന വിനോദ് അഗർവാൾ ഇപ്പോൾ ഭിന്നശേഷി വകുപ്പ് സെക്രട്ടറിയാണ്. , മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്യാമിനെ ആദിവാസി കാര്യ മന്ത്രാലയ സെക്രട്ടറിയായും മാറ്റി. എന ഡി ഇ സർക്കാരിന്റെ കാലത്ത് മികച്ച പട്ടം കിട്ടിയ പലര്‍ക്കും അവരുടെ കഴിവും ജനങ്ങളോടുള്ള ആദരവും നോക്കി സ്ഥാന മാറ്റവും ജോലി മാറ്റവും കേന്ദ്ര സർക്കാർ നൽകി. ഇതോടെ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പറഞ്ഞിരുന്ന മറ്റൊരു ഉറപ്പാണ് സമൂഹത്തിനിടയിൽ പാലിക്കപ്പെടുന്നത്.
Post Your Comments