ഉണ്ണിമാക്സ്
ആരോഗ്യം ആണ്സമ്പത്ത് ഏന്ന തിരിച്ചറിവ് നമ്മുടെ നാട്ടിൽ എന്ന് വരും?
ബെന്‍സോയിക് ആസിഡ്, ബ്ലീച്ചിങ് പൗഡർ , യൂറിയ, സോപ്പ് പൊടി, റെഡ്ഓക്സൈഡ്, അമോണിയ ഫോർമാലിൻ , ടെട്രാസെൻ, പാരഫിൻ (മണ്ണെണ്ണ) റബർ കുരു എണ്ണ മുതൽ നിറം മാറ്റിയ കരിഓയിലു വരെയാണ് ശ്രേഷ്ഠമെന്നു കരുതി നാം വാങ്ങുന്ന പല ഭക്ഷ്യവസ്തുക്കളിലൂടെയും അകത്താക്കുന്നത്. നിസാരമെന്ന് തോന്നുമെങ്കിലും ഭക്ഷ്യവസ്തുവിലെ ഇത്തരം രാസ, ജൈവ മായങ്ങൾപലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും എന്നത് കേരളം തിരിച്ചറിഞ്ഞു തുടങ്ങി എങ്കിലും ഭരണാധികാരികൾക്ക് സമയമില്ല ഇതൊന്നും നോക്കാൻ .
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ, 2011 ൽ വന്ന നിയമമാണ് ഭക്ഷ്യസുരക്ഷ, ഹോട്ടലുകൾ മുതൽ സൈക്കിളിൽ പാൽ കൊണ്ടുനടക്കുന്നവർക്ക് വരെ രജിസ്ട്രേഷൻ വേണം എന്നാണ്നിയമം എന്നിരിക്കെ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെതന്നെ ഇവിടെആർക്കുംഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാം, കൊടുക്കാം.. ലൈസൻസിന്റെ പകർപ്പും ഭക്ഷ്യസുരക്ഷാ കമീഷണറുടെ
ടോൾഫ്രീ നമ്പറും പ്രദർശിപ്പിക്കണം എന്ന നിയമവും പാലിക്കപ്പെടുന്നില്ല ഏറ്റവും കഷ്ടം, അനാരോഗ്യകരമെന്ന് കണ്ടത്തെുന്ന ഭക്ഷ്യവസ്തുക്കൾ പൂർണമായും നിരോധിക്കാൻ വകുപ്പില്ല എന്നതാണ്. ഡോണ്ട് റിപ്പീറ്റ് എന്ന് പറയാനേ കഴിയൂ അത്രേ!
മായം കലർത്തിയ പല പ്രമുഖ കമ്പനികളും പിഴ അടച്ചാണ് നിലനില്‍ക്കുന്നത്. ‘നിറപറ’ മാത്രം നല്‍കിയത് 20 ലക്ഷത്തോളം രൂപ പിഴയാണ്. പിഴ എന്നാൽ ഫീസ് അല്ല . എന്നിട്ടും അവരുടെ എല്ലാ ഉല്‍പ്പന്നങ്ങളും എവിടെയും ലഭ്യം. എക്സ്പയറി ഡേറ്റ് പോലും നോക്കണ്ട.. ഉപയോഗിച്ചുകഴിഞ്ഞ തേയിലച്ചണ്ടിയിൽ കൃത്രിമ പദാർഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന അമൃതം പ്രീമിയം ടീ എന്ന പേരിൽ പുറത്തിറങ്ങുന്ന തേയില നിരോധിച്ചതാണ്. എന്നാല്‍ പ്രമുഖ സ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും കാന്റീനുകളിൽ അടക്കം ഇതു വ്യാപകമായി ഉപയോഗിച്ചുവരുന്നു. ലാഭം മാത്രമാണ് ലക്ഷ്യം. പ്രിസേർവേറ്റീവ് എന്നാ പേരിൽ ചേർക്കുന്ന വിഷങ്ങളിൽ പുഴുപ്പൊടി (DDT) വരെ ഉണ്ടെന്നതാണ് വസ്തുത. ഭക്ഷ്യസുരക്ഷാവിഭാഗത്തില് ആവശ്യത്തിന് പരിശോധനാ ഉദ്യോഗസ്ഥരില്ല. ലാബുകൾ കുറവ്, ഉള്ളിടത് തന്നെ കാര്യങ്ങൾ മന്ദഗതിയിലാണ്. ഇതിനോടൊപ്പം ഭക്ഷ്യനിയമങ്ങളിൽ ധാരാളം ലൂപ് ഹോൾസ് ഉണ്ടെന്നത് കുറ്റവാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഒരളവു വരെ മായം അനുവദനീയമാനെന്നതാണ് അവർ മുതലാക്കുന്നത്. കഠിനമായ ശിക്ഷയാണ് വേണ്ടത്, ഒപ്പം അത് നടപ്പിലാക്കാനുള്ള ശക്തമായ നടപടികളും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം തടവുംവരെയാണ് നിലവിലുള്ള ശിക്ഷ. എന്നാൽ ഇതുവരെ ഒരാളും ജയിലിൽ കിടന്നിട്ടില്ല. തെറ്റ് ചെയ്താലും നിസ്സാര പിഴ അടച്ചു വീണ്ടും തുടരുന്ന ഇന്നത്തെ രീതി മാറാതെ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല. ഭക്ഷ്യസുരക്ഷാ കമീഷണർ ടി.വി. അനുപമ ആർജ്ജവം ഉള്ള വ്യക്തി എന്ന് ജനങ്ങൾ കരുതുന്നു, ഏറെ പ്രതീക്ഷിക്കുന്നു.. മായം കലർന്നതും പഴകിയതും തുടങ്ങി അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ കമീഷണറെ അറിയിക്കാം. നമ്പർ : 8943346526, 8943346529, 8943346198. ഫോൺ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിൾ വേണമെന്ന് നിർബന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണൽ ലാബുകളിൽ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം
Post Your Comments