തൃക്കരിപ്പൂര്‍: പ്രവാസി മലയാളിയുടെ വീട്ടില്‍ മോഷണം നടത്താനെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറി കമ്പിപ്പാരയുമായി സുരക്ഷാ ക്യാമറയില്‍ കുടുങ്ങി. കൈക്കോട്ടുകടവിലെ പ്രവാസിയായ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. യൂനുസ് കുടുംബ സമേതം ഗള്‍ഫിലാണ്. സി പി എം വയലോടി ബ്രാഞ്ച് സെക്രട്ടറി സി രാഘവനാണ് സി സി ടി വി ക്യാമറയില്‍ കുടുങ്ങിയത്.
തിങ്കളാഴ്ച രാവിലെ വീട് തുറന്നുകിടക്കുന്നതുകണ്ട് ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തലയില്‍ തോര്‍ത്തിട്ട് കമ്പിപ്പാരയുമായി നില്ക്കുന്ന രാഘവന്റെ ചിത്രം ലഭിച്ചത്. മോഷ്ടാവിനെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ ചിത്രം സമൂഹ മാധ്യമങ്ങള്‍ വഴി പ്രച്ചരിപ്പിച്ചതോടെ രാഘവന് നാട്ടില്‍ നിന്നും മുങ്ങി. ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വര്‍ണം ഉള്‍പെടെയുള്ള വിലപിടിപ്പുള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. മറ്റെന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments