ആറ്റിങ്ങല്‍ : ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ ഒരു സംഘം യുവാക്കള്‍ തല്ലിക്കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വക്കം റെയില്‍വെ ക്രോസിനടുത്താണ് സംഭവം നടന്നത്.
മുന്വൈരാഗ്യംമൂലമുള്ള കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴിച വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും യുവാക്കള്‍ തടഞ്ഞു നിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു.
തലയ്ക്കടിയേറ്റു വീണ ഷബീറിനെ യുവാക്കളുടെ സംഘം ക്രൂരമായി് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്പു ദണ്ഡും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികള്‍ രക്ഷപ്പെട്ട ശേഷം നാട്ടുകാരാണ് ഷബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments