കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം.തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തിൽ മറ്റെവിടെയും ഇത്തരത്തിൽ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് കുംബ്ലൈ സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയിൽ ഈ ക്ഷേത്രം സന്ദർശിക്കാം. കാസർകോട് നിന്നാണ് ഈ ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കിൽ മാഥൂർ റോഡ് വഴി പോയാൽ മതി. 13 കിലോമീറ്ററേയുള്ളു ഇവിടെ നിന്ന് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം.
അനന്തപുരം ക്ഷേത്രത്തിന് തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധമുണ്ട്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമായിട്ടാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. അനന്തപത്മനാഭനെയാണ് ഇവിടേയും ആരാധിക്കുന്നത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് അനന്തപുരം ക്ഷേത്രത്തിന് ഒരു ഐതിഹ്യ കഥ പറയാനുണ്ട്.
കടുശർക്കര വിഗ്രഹം.കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം
കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ശിലയിലോ പഞ്ചലോഹങ്ങളിലോ തീർത്ത വിഗ്രഹങ്ങളാണ് പ്രതിഷ്ടിക്കാറുള്ളത്. എന്നാൽ അനന്തപുരം ക്ഷേത്രത്തിലെ വിഗ്രഹം കടുശർക്കരയിലാണ് തീർത്തിരിക്കുന്നത്. ശർക്കര, മെഴുക്, ഗോതമ്പുപൊടി, നല്ലെണ്ണ, തുടങ്ങി 64ൽ പരം കൂട്ട് ഉപയോഗിച്ചാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
ജലനിരപ്പ് ഉയരാത്ത തടാകം ഒരു പ്രത്യേകാതയാണ്.കാസർകോട് അനന്തപുരം ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ഒൻപതാം നൂറ്റാണ്ടിലാണെന്നാണ് പറയപ്പെടുന്നത്. രണ്ടേക്കറോളം പരന്ന് കിടക്കുന്ന തടാകത്തിലാണ് ഈ ക്ഷേത്രം. എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പറയപ്പെടുന്നത്.സസ്യഭുക്കായ മുതല ഒരു അത്ഭുതമാണ്.ക്ഷേത്രത്തിന്റെ സംരക്ഷനായി തടാകത്തിൽ ഒരു മുതലയുണ്ട്. ബാബിയ എന്നാണ് ആളുകൾ ഈ മുതലയെ വിളിക്കുന്നത്. മനുഷ്യരെ ഉപദ്രവിക്കാത്ത ഈ മുതല സസ്യഭുക്കാണ്. ക്ഷേത്രത്തിലെ പൂജാരിമാർ നൽകുന്ന നിവേദ്യച്ചോറാണ് ഈ മുതലയുടെ പ്രധാന ഭക്ഷണം.
ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള ചുവർ ചിത്രങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരുകാര്യം. കൃത്രിമ ചായക്കൂട്ടുകൾ ഇല്ലാതെയാണ് ഇവ വരച്ചിട്ടുള്ളത്.
Post Your Comments