തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ തനിക്കു വൈ കാറ്റഗറി സുരക്ഷ ഒരുക്കിയത് തന്റെ ആവശ്യപ്രകാരമല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം സുരക്ഷ നല്‍കാന്‍ തീരിമാനിച്ചതെന്നും വെള്ളാപ്പള്ളി അറിയിച്ചു.
വെള്ളാപ്പള്ളിക്ക് അല്‍ ഉലമ എന്ന ഭീകരസംഘടനയുടെ ഭീഷണിയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അദ്ദേഹത്തിനു വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വെള്ളാപ്പള്ളിയുടെ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇനിമുതല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. 13 സി.ഐ.എസ്.എഫ് ജവാന്മാരാണ് വെള്ളാപ്പള്ളിക്ക് സുരക്ഷയൊരുക്കുന്നത്.
Post Your Comments