East Coast Special

ഈ ഇരട്ടക്കുട്ടികൾക്ക് ഒരു പ്രത്യേകതയുണ്ട്

റിയ മിനി വർമ്മ

ഇരട്ടക്കുട്ടികൾ … എന്തു ക്യൂട്ട് ചിത്രമാല്ലേ ….
ക്യൂട്ട്നെസ്സ് മാത്രമല്ല ഈ ചിത്രത്തിന്‍ പ്രത്യേകത .
വൈദ്യശാസ്ത്രത്തിനു ഇന്നും വ്യക്തമായ ഉത്തരമില്ലാത്തയൊരു അത്ഭുദം കൂടി ഇരുപതു വർഷങ്ങൾക്കു മുന്നേയുള്ള ഈ ചിത്രത്തിനു പിന്നിലുണ്ട് .
കണ്ണുകൾ കൂടി തുറന്നിട്ടില്ലാത്തയീ രണ്ടു പെണ്ണ്കുട്ടികൾ പരസ്പരം ജീവൻ രക്ഷിച്ച കഥ ….
അവർ അവരുടെ മാത്രം ജീവനല്ല അന്നു രക്ഷിച്ചേ, ശേഷം എത്ര്യോ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തുവാനുള്ള വഴിയും കൂടിയാണു കാട്ടിതന്നതു .
പ്രസവതീയതിയ്ക്ക് 12 ആഴ്ച്ചകൾക്കു മുന്നേയാണ്‌ ഇവർ രണ്ടാളും ജനിക്കുന്നത്. പൂർണ്ണ വളർച്ചയെത്താതെയാണ് ജനനമെന്നതിനാൽ രണ്ടാൾക്കും ആരോഗ്യ കുറവുണ്ടാകുമെന്ന് തന്നെയാണ് ഡോക്ടർമാർ കരുതിയിരുന്നത്. എന്നാൽ ആദ്യം പുറത്തു വന്ന കുട്ടിക്ക് ഭാരം കുറവ് എന്നല്ലാണ്ട് മറ്റു കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാൽ, അനിയത്തി അസുഖങ്ങളോട് കൂടിയാണ് ജനിച്ചത്‌. രണ്ടാളെയും ഉടനെ തന്നെ ഇന്ക്യുബെറ്റർലേക്ക് മാറ്റി.
എന്നാൽ മൂന്നാഴ്ചയോളം ഇന്ക്യുബെറ്ററിൽ കഴിഞ്ഞിട്ടും ഇളയ കുട്ടിയുടെ അവസ്ഥയിൽ കാര്യായ മാറ്റമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ആരോഗ്യം വളരെ അധികം വഷളാകുകയും ചെയ്തു.
അനിയന്ത്രിതമായി ഹൃദയമിടിപ്പ് മാറുകയും ശ്വാസം കിട്ടാണ്ട്‌ കുഞ്ഞു ശരീരം നീല നിറമാകുകയും ചെയ്തു. ഇനി ആധുനിക മരുന്നുകൾ കൊണ്ടും വെന്റിലെറ്ററിന്റെ സഹായം കൊണ്ടുമൊന്നും കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ സാധിക്കില്ല എന്നാ നിസ്സഹായാവസ്ഥയിൽ എത്തി. ഏതാനും നിമിഷങ്ങൾക്കകം കുഞ്ഞു മരിക്കുമെന്ന ദയനീയ അവസ്ഥ. ആ സമയം, അവിടെയുണ്ടായിരുന്ന ഒരു നഴ്സ് രണ്ടു കുഞ്ഞുങ്ങളെയും ഒരു തൊട്ടിലിൽ അടുത്തടുത്ത് കിടത്തി. ഒരു അവസാന ശ്രമമെന്നപോൽ.

അന്നേരം ഹൃദയമിടിപ്പും ശ്വാസോച്ച്വാസവും നിലച്ചു കൊണ്ടിരുന്ന തന്റെ അനിയത്തിയെ, വെറും ആഴ്ചകൾ മാത്രം പ്രായമുള്ള എട്ടത്തി കയ്യുയർത്തി തോളത്തു കൂടി കെട്ടിപ്പിടിച്ചു, ആശ്വസിപ്പിക്കുന്നത് പോലെ .
ആ ചിത്രമാണ് ഇത്. മരുന്നുകൾ ഫലിക്കില്ലെന്നു വിധിയേഴുതിയ ഡോക്ടർമാർ അത്ഭുതത്തോടെ നോക്കി നില്ക്കെ , എപ്പോഴാണോ ആ കുഞ്ഞു ചേച്ചി തന്റെ അനിയത്തിയുടെ തോളത്തു കൂടി കൈ ഇട്ടതു , ആ നിമിഷം മുതൽ ഇളയ കുഞ്ഞിന്റെ നിലച്ചു കൊണ്ടിരുന്ന ഹൃദയമിടിപ്പ് ശരിയായി, ശ്വാസമെടുത്തു തുടങ്ങി. BP നോർമൽ ആയി.
ശേഷം അവരെ ഒരുമിച്ചാ കിടത്തിയെ , രണ്ടാളും പൂർണആരോഗ്യം ദിവസ്സങ്ങൾക്കുള്ളിൽ വീണ്ടെടുത്തു .
ശാസ്ത്രം ഇതിനെ റെസ്ക്യു ഹഗ് എന്നാണു വിളിക്കുന്നത്.
അതായത്, കാഴ്ച, ഗന്ധം, കേൾവി ഇതിനെല്ലാം പുറമേ നമ്മിൽ എന്തോ ഉണ്ട്. പരസ്പരം തിരിച്ചറിയാൻ തക്കവണ്ണം ശക്തമായത്‌. മാത്രമല്ല, വാക്കുകളുടെ തുണയില്ലാണ്ട് വാക്യങ്ങളകാൻ കഴിവുള്ളത്. ഒരു വയറ്റിൽ കഴിഞ്ഞ ഈ കുട്ടികൾ അന്നു അത് കാട്ടി തന്നു. ശേഷം, വർഷങ്ങളോളം ധാരാളം ഇരട്ട കുട്ടികളെ നിരീക്ഷിച്ചു പഠിച്ചു ശാസ്ത്രം ഇത് അംഗീകരിക്കുകയും ചെയ്തു.
നാം അറിയാത്ത… അല്ലേൽ നാം മനസിലാക്കുന്ന ഇന്ദ്രിയങ്ങൾക്കു അപ്പുറമുള്ള എന്തൊക്കെയോ നമ്മിൽ ഉണ്ടെന്നു. ഇതു വരെ കാണാത്ത അമ്മയെ , ജനിച്ചയുടനെ കുഞ്ഞു സെൻസ്സ് ചെയ്യുന്ന പോലെ, ഒരേ വയറിൽ കഴിഞ്ഞവർ പരസ്പരം തിരിച്ചറിയുന്നു .. എങ്ങിനെയോ ….

shortlink

Related Articles

Post Your Comments

Related Articles


Back to top button