Gulf

സൗദിയില്‍ തൊഴില്‍ പരിശോധനയ്ക്കായി യഥാര്‍ത്ഥ രേഖകള്‍ കൊണ്ടുപോകരുതെന്ന് നിര്‍ദ്ദേശം

റിയാദ്: സൗദിയില്‍ തൊഴില്‍ പരിശോധന വേളയില്‍ യഥാര്‍ത്ഥ രേഖകള്‍ കൊണ്ടുപോകരുതെന്ന് ഉദ്യോഗസ്ഥരോട് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തിന്റെ പലഭാഗത്തും താമസ-തൊഴില്‍ നിയമലംഘകര്‍ക്കായി പരിശോധന തുടരുകയാണ്. പല സ്ഥലത്തും തൊഴിലാളികളുടെ ഇഖാമ ഉള്‍പ്പെടെയുള്ള ഒറിജിനല്‍ രേഖകള്‍ പരിശോധകര്‍ വാങ്ങുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്.

ആവശ്യമാണെങ്കില്‍ രേഖകളുടെ ഫോട്ടോകോപ്പി എടുക്കാവുന്നതാണ്. തൊഴിലാളികളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും ചികഞ്ഞ് അന്വേഷിക്കാന്‍ പാടില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വ്യക്തിപരമായ കാര്യങ്ങളും അന്വേഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം നിയമലംഘകര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.

കഴിഞ്ഞയാഴ്ച ജിദ്ദയില്‍ നിയമലംഘനം നടത്തിയ 150 ഓളം പെട്രോള്‍ ബങ്കുകള്‍ക്കെതിരെയും നൂറ്റിനാല്‍പ്പത് പെട്രോള്‍ ബങ്കുകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കടകള്‍ക്കും കഫേറ്റീരിയകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പതിനൊന്ന് പമ്പുകള്‍ പൂര്‍ണ്ണമായും അടപ്പിച്ചു. ജനുവരി 19-ന് മുമ്പ് പദവി ശരിയാക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെത്തുടര്‍ന്നാണീ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button