ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുള്‍പ്പെടെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ ശനിഷിന്ഗ്‌നാപ്പുര്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതുമായി ബന്ധപ്പെട്ടു മനേക ഗാന്ധി അതാതു സ്ഥലത്തെ ജനസമൂഹങ്ങളാണ് ഇത് തീരുമാനിക്കേണ്ടതെന്നു മേനകാ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ജയറാം രമേശ് നിലപാട് വ്യക്തമാക്കിയത്.
എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകളുള്‍പ്പെടെ പ്രവേശനം ലഭ്യമാക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാന നിലപാട് ഇതിനെതിരാണെന്നു പറഞ്ഞപ്പോഴും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇതിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം അത് ശ്ജയറാം രമേഷിന്റെ വ്യക്തിപരമായ അഭിപ്രായമാണേന്നാണ് .
Post Your Comments