കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ സ്റ്റേജ് തകര്‍ന്നുവീണു. കൊച്ചി ചുള്ളിക്കലില്‍ നല്‍കിയ സ്വീകരണത്തിടയൊണ് സംഭവം. ജാഥ ക്യാപ്റ്റന്‍ സുധീരനു പരുക്കില്ല.
ചുള്ളിക്കല്‍ ടിപ്‌ടോപ് അസീസ് ഗ്രൗണ്ടില്‍ ഉച്ചയോടെയാണ് സംഭവം. 25 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക സ്റ്റേജില്‍ നൂറോളംപേര്‍ കയറി സ്റ്റേജിലെത്തിയ സുധീരനു മാല ചാര്‍ത്തുന്നതിനിടെ സ്റ്റേജ് താഴേക്ക് വീഴുകയായിരുന്നു. സ്റ്റേജിന്റെ മേല്‍ക്കൂരയും നിലംപൊത്തിയിട്ടുണ്ട്. കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് നേതാവ് ശിവദത്തനു തലയ്ക്കു മുറിവേറ്റു.
Post Your Comments