റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ തണുപ്പ് വിറയ്ക്കുന്നു. സൗദി അറേബ്യ, കുവൈത്ത് പിന്നാലെ യുഎഇയിലെ പല ഭാഗങ്ങളിലെയും താപനില മൈനസ് ഡിഗ്രിയിലെത്തി. റാസല്‍ഖൈമ ജബല്‍ ജെയ്‌സില്‍ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായി. പുലര്‍ച്ചെ 12.15ന് മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പാണിത്.
രാജ്യത്ത് ശൈത്യം വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആഴ്ച താപനില നാലു ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ന്യൂനമര്‍ദം മൂലമുണ്ടായ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് ഗള്‍ഫിനെ കൂടുതല്‍ ശൈത്യത്തിലേക്ക് തള്ളിവിട്ടത്.
കുവൈത്ത്, സൗദിയിലെ റിയാദ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസാണ്.
Post Your Comments