അബുദാബി: ഫെയ്‌സ്ബുക്ക് പാസ് വേഡ് മാറ്റിയതിനു ജീവനക്കാരനു തടവുശിക്ഷ. അബുദാബി കോടതിയാണ് ശിക്ഷ വിധിച്ചത്. ജോലി ചെയ്യുന്ന കമ്പനിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് മാറ്റിയെന്നതായിരുന്നു കേസ്. തടവുശിക്ഷ നല്‍കിയ കോടതിയുടെ വിധി പരമോന്നത കോടതി ശരിവെച്ചു. തടവു ശിക്ഷയ്ക്ക് പുറമെ 5000 ദിര്ഹം കമ്പനിക്കു നഷ്ടപരിഹാരം നല്കാനും കോടതി ഉത്തരവിട്ടു. ജീവനക്കാരന്‍ പാസ്‌വേഡ് മാറ്റിയതിനെ തുടര്‍ന്ന് കമ്പനിയുടെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ കഴിയാതെ വന്നിരുന്നു.
ഏഷ്യന്‍ വംശജനായ ജീവനക്കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ സ്ഥാപന മേധാവിയുടെ അനുമതി ഇല്ലാതെ ഫെയ്‌സ്ബുക്ക് പേജിന്റെ പാസ്വേഡ് മാറ്റി. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പാസ് വേഡ് ജീവനക്കാരന്‍ തന്നെയാണ് മാറ്റിയതെന്നു കണ്ടെത്തിയത്.
Post Your Comments