Business

പഴയ ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള നീക്കവുമായി ആപ്പിള്‍

പഴയ ഐഫോണുകള്‍ തേച്ചുമിനുക്കി ഇന്ത്യയിലിറക്കാന്‍ ആപ്പിള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വിദേശികളുപേക്ഷിച്ച ഐഫോണുകള്‍ വില്‍ക്കാന്‍ ആപ്പിള്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതിന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം ചൈനയില്‍ നിന്നുള്ള പഴയ ഐ ഫോണുകള്‍ മിനുക്കിയെടുത്ത് ഇന്ത്യയിലിറക്കാനുള്ള ആപ്പിളിന്റെ നീക്കം ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ സിലിക്കണ്‍വാലി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആപ്പിള്‍ മേധാവി ടിം കുക്കുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാനായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് മുതലാക്കി പഴയ ഐഫോണുകള്‍ തേച്ചുമിനുക്കി ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനുള്ള ഫാക്ടറി നിര്‍മ്മിക്കാമെന്നാണ് ആപ്പിള്‍ കണക്കുകൂട്ടുന്നത്.

നേരത്തെ രണ്ടര ലക്ഷം ഐപാഡുകളും ഒരു ലക്ഷം ഐഫോണുകളും ഇന്ത്യയിലിറക്കാന്‍ ആപ്പിള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനും പരിസ്ഥിതി അനുമതി കിട്ടേണ്ടതുണ്ട്. വിലകുറച്ച് ഐ ഫോണ്‍ ഇന്ത്യയിലിറക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോണുകള്‍ വില്‍ക്കുന്ന ഇന്ത്യ പോലുള്ള വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാം എന്നാണ് ആപ്പിള്‍ കരുതുന്നത്.

shortlink

Post Your Comments


Back to top button