ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയിലെ വികലാംഗയായ യാത്രക്കാരിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്ന് ആരോപണം. ഡല്‍ഹി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ അനിത ഘായിക്കാണ് എയര്‍ഇന്ത്യയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അതേസമയം ആരോപണം എയര്‍ ഇന്ത്യ നിഷേധിച്ചു.
എയര്‍ഇന്ത്യയുടെ പ്രാദേശിക സര്‍വ്വീസായ അലയന്‍സ് എയര്‍ വിമാനത്തില്‍ ഡെറാഡൂണില്‍ നിന്ന് നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയതായിരുന്നു അനിത. രാത്രി 7.30 ന് വിമാനം ഡല്‍ഹിയിലെത്തി. അംഗവൈകല്യമുള്ളതിനാല്‍ അനിത വീല്‍ചെയര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 8.15 വരെ കാത്തു നിന്നിട്ടും വീല്‍ചെയര്‍ ലഭ്യമായില്ല. പല തവണ ആവശ്യപ്പെട്ട ശേഷമാണ് യാത്രക്കാര്‍ക്കുള്ള കോച്ച് എത്തിയത്. അപ്പോള്‍ സമയം 8.30 ആയിരുന്നു. എന്നാല്‍ കോച്ചിന് സമീപത്തേക്ക് പോകുന്നതിന് വീല്‍ചെയര്‍ കിട്ടിയില്ല.
തുടര്‍ന്ന് തനിക്ക് മുട്ടില്‍ ഇഴഞ്ഞ് യാത്രക്കാരുടെ കോച്ചിനടുത്തേക്ക് പോകേണ്ടി വന്നെന്ന് അനിത ആരോപിച്ചു. എന്നാല്‍ അനിതയ്ക്കായി വിമാനത്തിന്റെ വാതിലില്‍ തന്നെ വീല്‍ചെയര്‍ സജ്ജമാക്കിയിരുന്നെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments