റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പത് അമേരിക്കന്‍ പൗരന്മാരുള്‍പ്പെടെ 33 പേരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. പിടിയിലായ 14 പേരും സ്വദേശികളാണ്. മൂന്നു യമനികള്‍, രണ്ടു സിറിയന്‍ പൗരന്മാര്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍, യു.എ.ഇ, കസാഖിസ്താന്‍, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ നാലു ദിവസത്തിനുള്ളിലാണ് തീവ്രവാദ ബന്ധം കണ്ടെത്തി ഇവരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. തീവ്രവാദ കേസുകള്‍ വ്യാപകമായതിനാല്‍ തീവ്രവാദത്തിനെതിരെ അതിശക്തമായ നിലപാടാണ് രാജ്യം സ്വീകരിക്കുന്നത്. തീവ്രവാദക്കേസില്‍ ഒറ്റയടിക്ക് 46 പേരെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിനിടയിലും കഴിഞ്ഞ വെള്ളിയാഴ്ച ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട 532 ഐ.എസ് തീവ്രവാദികളുടെ വിചാരണ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്നുവരികയാണ്.
Post Your Comments