Kerala

ഉമ്മന്‍ചാണ്ടിയ്ക്കെതിരായ ആരോപണം: പ്രതിഷേധവുമായി എഴുത്തുകാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പിന്തുണയുമായി എഴുത്തുകാര്‍ രംഗത്ത്. സ്ഥിരമായി മൊഴിമാറ്റിപ്പറയുകയും നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാകുകയും ചെയ്ത ഒരു സ്ത്രീയുടെ വ്യാജ ആരോപണളിലൂടെ രാഷ്ട്രീയ മണ്ഡലം ജീർണ്ണതയിലേക്ക് നീങ്ങുന്നതായി എഴുത്തുകാര്‍ ആരോപിച്ചു.

ബാറുകൾ പൂട്ടി മദ്യനിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിനെതിരേ മദ്യലോബികൾ ഒളിഞ്ഞും തെളിഞ്ഞും എതിർപ്പുകൾ തുടരുകയാണ്. അബ്കാരികളുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രിക്കെതിരേ പോലും വ്യാജ ആരോപണങ്ങൾ ഉയരുന്നതെന്നും ഡോ.എം.ആർ. തമ്പാന്റെ നേതൃത്വത്തിൽ ഡോ. എം.ജി.എസ് നാരായണൻ, കെ.എൻ. മോഹനവർമ്മ, പെരുമ്പടവം ശ്രീധരൻ , യു.കെ. കുമാരൻ, സൂര്യാ കൃഷ്ണമൂർത്തി തുടങ്ങി 56 എഴുത്തുകാര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഏതൊരു കുറ്റവാളിയേയും നിയമപരമായി ശിക്ഷിക്കാമെന്നിരിക്കേ വ്യാജആരോപണങ്ങളുന്നയിച്ച് നാടിനെ ജീർണ്ണതയിലേക്ക് നയിക്കുകയാണെണെന്നും അവര്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button