ന്യൂഡല്‍ഹി: മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്കും ബി.ജെ.പി വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണി. നഖ്‌വിയുടെ പണ്ടാര റോഡിലെ സി 1/12 എ വസതിയിലും ഷാനവാസിന്റെ പണ്ഡിറ്റ് പന്ത് മാര്‍ഗ് ഏഴാംനമ്പര്‍ വസതിയിലുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഐഎസിനെതിരെ കര്‍ക്കശമായ നിലപാട് കൈക്കൊള്ളുന്നവരാണ് ഇരുവരും. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ സയിദ് ആസിഫ് ഇബ്രാഹിം, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി എന്നിവര്‍ ഇരു നേതാക്കള്‍ക്കും ലഭിച്ച കത്തുകള്‍ അന്വേഷണത്തിനായി ഏറ്റെടുത്തു. കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് മുമ്പും തീവ്രവാദി ഭീഷണി ഉണ്ടായിട്ടുണ്ട്. 2014-ല്‍ ദുബായില്‍ നിന്നും വിളിച്ച് ബി.ജെ.പി വിട്ടില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Post Your Comments