ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോള്‍ സെന്റര്‍ തട്ടിപ്പാണെന്ന് വരുത്താന്‍ ഡി.എം.കെ നേതാവ് സ്റ്റാലിന്‍ നടത്തിയ ശ്രമം പാളി. അമ്മ കോള്‍ സെന്ററുകള്‍ തട്ടിപ്പാണെന്ന് സ്ഥാപിക്കാന്‍ പൊതുവേദിയില്‍ വച്ച് നടത്തിയ ശ്രമമാണ് തിരിച്ചടിച്ചത്.
അമ്മ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിക്കാന്‍ വേദിയില്‍ വച്ച് തന്നെ സ്റ്റാലിന്‍ കോള്‍ സെന്ററിലേക്ക് വിളിച്ചു. ഫോണ്‍ മൈക്കിനടുത്തുതന്നെ വച്ചു. എന്നാല്‍ നമ്പര്‍ പരിധിക്ക് പുറത്താണെന്നാണ് മറുപടി ലഭിച്ചത്. പിന്നാലെ സ്റ്റാലിന്‍ തന്റെ മണ്ഡലത്തിലുള്ള സെന്ററിലേക്ക് വിളിച്ചു. ഈ നമ്പറും പരിധിക്ക് പുറത്താണെന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെയാണ് കൂടിനിന്ന നാട്ടുകാരുടെ മുന്നില്‍ സ്റ്റാലിന്‍ പരസ്യമായി നാണംകെട്ടത്.
Post Your Comments