Kerala

ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ നേതാവ് വധശ്രമക്കേസിലെ പ്രതി

തിരുവനന്തപുരം ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ വിദ്യാര്‍ഥി നേതാവ് ഒരു വധശ്രമക്കേസിലടക്കം ഒരു ഡസനോളം കേസുകളില്‍ പൊലീസ് തിരയുന്ന പ്രതി. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായ ജെ.എസ്. ശരത് (കാമിനി ശരത് 23) ആണ് ശ്രീനിവാസനെ ആക്രമിച്ചത്. കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു ശ്രീനിവാസനു നേരെ ആക്രമണം.

 ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയശേഷം ശരത് പൊലീസ് നോക്കിനില്‍ക്കെ സ്ഥലംവിട്ടു. ഇയാള്‍ക്കായി പോലീസ് തുടരുകയാണ്. നേമം ബ്ലോക്ക് പ്രസിഡന്റ് എല്‍. അനിതയുടെ മകന്‍ വിഷ്ണു ഗോപകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലും, നേമം, വിളപ്പില്‍ പ്രദേശങ്ങളില്‍ ഗുണ്ടാപ്പിരിവ്, ജനതാദള്‍ നേതാവിന്റെ മകനെ മര്‍ദിച്ച കേസിലും ഐടിഐ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.

shortlink

Post Your Comments


Back to top button