ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്യാൻ വണ്ടി ലഭ്യമാക്കണമെന്ന് ബിജെപി നേതാക്കൾ ചോദിച്ചപ്പോൾ ആദ്യം ഉത്തരം പറയാൻ മടിച്ചു. കുമ്മനം തീവ്ര വർഗീയവാദിയായ നേതാവെന്ന ധാരണയായിരുന്നു അതിന് കാരണം. കോട്ടയത്ത് സുഹൃത്തിന്റെ വർക്‍ഷോപ്പിലെത്തി അവനോട് ഇക്കാര്യം സൂചിപ്പിച്ചു. അവനാണ്, കുമ്മനത്തെ കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്നും എല്ലാവരോടും സൌഹൃദം കാണിക്കുന്ന വളരെ മാന്യനായ പൊതുപ്രവർത്തകനാണെന്നും പറഞ്ഞത്. അവൻ പറഞ്ഞ വാക്കിന്റെ ബലത്തില്‍ ഞാൻ വാഹനവുമായി വരികയായിരുന്നു. ആദ്യദിവസം കൊണ്ടുതന്നെ എനിക്ക് സത്യം ബോധ്യപ്പെട്ടു. ബിജെപിയെക്കുറിച്ചും കുമ്മനത്തെക്കുറിച്ചും പുറത്ത് പ്രചരിക്കുന്നതല്ല യാഥാർഥ്യമെന്ന സത്യം. മുസ്ലീമായ എനിക്ക് അഞ്ചു നേരവും നിസ്കരിക്കാൻ സൌകര്യം ഒരുക്കുന്നതിൽ പോലും ബിജെപി പ്രവർത്തകർ ശ്രദ്ധ പുലർത്തുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് – സിയാദ് പറയുന്നു.ഈരാറ്റുപേട്ടക്കാരനായ സിയാദ് ഇത് തനിക്കൊരു പുത്തൻ അനുഭവമാണെന്ന് പറയുന്നു.
കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരനായ സിയാദിന് ഓട്ടം പോകുന്നതിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. പിറവത്ത് അനൂപ് ജേക്കബിനും നെയ്യാറ്റിൻ കരയിൽ സെൽവരാജിനും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ വാഹനം കൊണ്ടുപോയിരുന്നുവെന്ന് സിയാദ് പറഞ്ഞു..തുറന്ന വാഹനത്തിൽ സുസ്‌മേരവദനനായി എല്ലാവരെയും അഭിവാദ്യം ചെയ്ത് കുമ്മനം. ആരാധകർക്കിടയിലൂടെ ഒച്ചിഴയുന്ന വേഗത്തിൽ കുമ്മനത്തെയും വഹിച്ചുകൊണ്ടുള്ള വാഹനം മുന്നോട്ട് നീങ്ങുമ്പോൾ ആവേശം അലതല്ലുന്ന പ്രവർത്തകർ, കൊട്ടിത്തിമിർക്കുന്ന യുവാക്കൾ , പുഷ്പവൃഷ്ടി നടത്തുന്ന മഹിളകൾ , ഇതെല്ലാം സിയാദിനു ഇപ്പോൾ സന്തോഷമാണ്. കാരണം സിയാദും മാറി ചിന്തിക്കാൻ തുടങ്ങുന്നതായാണ് സൂചിപ്പിക്കുന്നത്..
Post Your Comments