കൊല്ലം: അന്വേഷണം നടത്തേണ്ട കേസുകളില്‍ കുറ്റാരോപിതനോട് വിശദീകരണം തേടേണ്ടതില്ലെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ. നിയമം അനുശാസിക്കുന്നതും സുപ്രീംകോടതി പറഞ്ഞിട്ടുള്ളതും അതാണ്. കോടതിവിധികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധി വിമര്‍ശനവിധേയമാകുന്നത് നല്ലതാണ്. എങ്കില്‍ മാത്രമേ നല്ല വിധികള്‍ ഉണ്ടാവൂ. വിധി പറയുന്ന ജഡ്ജി ഇന്നയാളുടെ ബന്ധുവാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നത് നല്ലതല്ല. സുപ്രീംകോടതിയുടെ വിധിയെപ്പോലും മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ നിയമം അറിയാവുന്നവരെ വിളിച്ചിരുത്തി വേണം ചര്‍ച്ച ചെയ്യാന്‍.
ജനങ്ങള്‍ മാധ്യമങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments