കുവൈത്ത് സിറ്റി: കുവൈത്തില്‍ കബ്ദ് വടക്ക്, ജഹ് റ തെക്ക് പ്രദേശങ്ങളില്‍ രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 5.2 ഉം 3.7 ഉം രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ച് അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ല.
ജഹ്‌റ, ഖ്വൈറാവന്‍, സാദ് അല്‍ അബ്ദുല്ല എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ച് ഡയറക്ടര്‍ അബ്ദുല്ല അല്‍ എനെസി അറിയിച്ചു.
റഷ്യയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച രാവിലെയാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments