തിരുവനന്തപുരം: മുഖ്യമന്ത്രി മകന് ചാണ്ടി ഉമ്മനുവേണ്ടി ഔദ്യോഗിക ലെറ്റര്‍പാഡ് ഉപയോഗിച്ചു. മകന് ചാണ്ടി ഉമ്മന്‍ സരിതയ്ക്കെതിരെ നിയമനടപടിക്കു പോകുമെന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പത്രക്കുറിച്ച് എഴുതി.
ഇന്നലെ വാര്‍ത്താസമ്മളനത്തില്‍ മകന് ചാണ്ടി ഉമ്മനെതിരെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോടു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ വാര്‍ത്താകുറിപ്പ് മാധ്യമങ്ങള്ക്കയച്ചത്.
സരിതയ്ക്കെതിരേ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കാന്‍ അഡ്വ. എ സന്തോഷ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി തന്റെ മകനെതിരെ വ്യക്തിപരമായി വന്ന പരാതിയെ നേരിടാനും ഔദ്യോഗിക സൗകര്യം ഉപയോഗിക്കുകയായിരുന്നു.
Post Your Comments