തൃശ്ശൂര്‍: തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് സ്വയം വിരമിക്കാന്‍ അപേക്ഷ നല്കി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ജഡ്ജി എസ്.എസ്.വാസന് അപേക്ഷ ഇ-മെയില്‍ ചെയ്തു. രണ്ടു വര്‍ഷത്തെ സര്‍വ്വീസ് ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ വിരമിക്കാനുള്ള തീരുമാനം.
മേയ് 31-നു ശേഷം തുടരാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി. സോളാര്‍ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് സൂചന. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടേയും ആര്യാടന് മുഹമ്മദിന്റേയും ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 17-നാണ് വാസന് ചുമതലയേറ്റെടുത്തത്.
Post Your Comments