റിയാദ്: സൗദി അറേബ്യയില്‍ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്‌സയിലെ ഷിയാ പള്ളിയായ മഹസിനില്‍ ഇമാം റിദായിലാണ് സ്‌ഫോടനവും വെടിവെപ്പുമുണ്ടായത്.
ഭീകരരും സൈന്യവും തമ്മില്‍ ഏറെ നേരം പോരാട്ടം നടന്നു. ബോംബ് സ്‌ഫോടനം നടത്തുന്നതില്‍ നിന്നും ഒരു ചാവേറിനെ തടയാന്‍ പള്ളിയിലുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ ഭീകര സംഘടനകളൊന്നും തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ സൗദിയിലെ നജ്രാനില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments