കോഴിക്കോട്: ദേശീയ സ്കൂള്‍ ഗെയിംസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന 61മത് ദേശീയ ഗെയിംസില്‍ നിന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ ഇന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടെ പരിപാടികള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
Post Your Comments